പേജുകള്‍‌

2011, ഒക്‌ടോബർ 10, തിങ്കളാഴ്‌ച

മഹാഗണിയുടെ സ്മാരകം



എന്ത് കണ്ടാലും മിണ്ടാതെ,
എത്ര കൊണ്ടാലും മിണ്ടാതെ-

ഒരു അമാവാസി ദിവസം മാത്രം
കണ്ടു മറന്ന ഒരു കാഴ്ചയായി 
ഒരു മിന്നല്‍പ്പിണരിന്‍ വെട്ടത്തില്‍ 
കണ്ട സ്വപ്നമായി
ഇരുട്ടില്‍ ജ്വലിക്കുന്ന ഓര്‍മ്മയായി
മൌനം വിതുമ്പുന്ന ഓര്‍മ്മയായി 

........അതെ, ഒരുപാട് വര്‍ഷങ്ങള്‍ക്കു പുറകിലേക്ക്
എന്നെ നടത്തിയ ആ ശില്‍പ്പം -
മഹാഗണിയുടെ മരണം
ഒരു രൂപക്കൂടായി കയറാല്‍
വരിഞ്ഞു മുറുക്കിയ നിന്റെ രൂപം
ഗതകാലത്തിന്റെ
ചില്ലിട്ട പൂര്‍വസ്മൃതിക്കൂടിന്റെ പാളികള്‍
തുറക്കുന്നു.
നിന്റെ തണുത്ത നിഴലുകള്‍
എന്നെ എത്രത്തോളം ആഹ്ലാദിപ്പിച്ചിരുന്നു
എന്ന് എനിക്കിപ്പോള്‍ മനസ്സിലാകുന്നു.
ശിരസ്സറ്റ മഹാഗണി വംശത്തിന്റെ ഓര്‍മ്മക്കായി
ഒരു സ്മാരകം - അതെന്നെ കരയിപ്പിക്കുന്നു.

-----

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ